തിരുവനന്തപുരം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി പ്രതി സൂരജ്. കൂടാതെ കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നതെന്നും, ഉത്രയുടെ പിതാവ് കോടതിയിൽ നൽകിയ മൊഴി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സൂരജ് കൂട്ടിച്ചേർത്തു. ശിക്ഷാ വിധിക്ക് ശേഷം കോടതിയിൽ നിന്നും പുറത്തിറക്കിയപ്പോഴാണ് സൂരജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം കേസിലെ വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. ഉത്രയുടെ കൊലപാതകത്തിൽ സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്നും, നിലവിലെ വിധിയിൽ നീതി ലഭിച്ചില്ലെന്നും അവർ അറിയിച്ചു.
കേസിൽ തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മണിമേഖല വ്യക്തമാക്കി. നീതി ലഭിക്കാനായി ഹൈക്കോടതിയെ സമീപിക്കുമെന്നും, സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാൻ നിയമത്തിലെ ഇത്തരം പിഴവുകൾ കാരണമാകുന്നുവെന്നും മണിമേഖല ചൂണ്ടിക്കാട്ടി.
Read also: സ്വർണവും പണവുമായി മുങ്ങി; ധനകാര്യ സ്ഥാപനത്തിലെ മുൻ അസി.മാനേജർ പിടിയിൽ







































