മിതാലി രാജിനൊപ്പമെത്തി സ്‌മൃതി മന്ധാന; സെഞ്ചുറിയിൽ നേട്ടവുമായി താരം

ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിനായിരുന്നു ഈ നേട്ടം.

By Trainee Reporter, Malabar News
Smriti Mandhana
Ajwa Travels

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ സ്‌മൃതി മന്ധാന. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിനായിരുന്നു ഈ നേട്ടം. ഒപ്പമെത്തിയിരിക്കുകയാണ് സ്‌മൃതി മന്ധാനയും.

ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ 120 പന്തുകൾ നേരിട്ട സ്‌മൃതി 136 റൺസെടുത്താണ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ഏഴാം സെഞ്ചുറിയാണിത്. 84 ഇന്നിങ്‌സുകളിൽ നിന്നാണ് മിതാലി രാജിന്റെ റെക്കോർഡിനൊപ്പം സ്‌മൃതി മന്ധാനയുമെത്തിയത്.

തുടർച്ചയായി രണ്ട്‌ ഏകദിന മൽസരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് സ്‌മൃതി മന്ധാന. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മൽസരത്തിൽ 127 പന്തുകളിൽ നിന്ന് 117 റൺസെടുത്തിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സെഞ്ചുറി തികച്ചു. 88 പന്തിൽ 103 റൺസെടുത്ത ഹർമൻ പുറത്താകാതെ നിന്നു.

ഹർമൻ പ്രീത് കൗറിന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചുറിയാണിത്. മൽസരത്തിൽ ടോസ് നഷ്‌ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 325 റൺസ് നേടി. ആദ്യ മൽസരം ഇന്ത്യ 143 റൺസിന്‌ വിജയിച്ചിരുന്നു.

Film| നിഗൂഢതകൾ ഒളിപ്പിച്ച് ‘ഉള്ളൊഴുക്ക്’; ജൂൺ 21ന് തിയേറ്ററിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE