തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാർഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വ്യക്‌തി താൽപര്യത്തേക്കാൾ വലുത് സംഘടനയുടെ താൽപര്യങ്ങളാണെന്ന് സ്‌പീക്കർ പറഞ്ഞു.
പൊന്നാനിയിലെ പ്രതിഷേധത്തിന് കാരണം എന്തെന്ന് വ്യക്‌തമല്ലെന്നും എൽഡിഎഫ് സ്‌ഥാനാർഥിയെ ജയിപ്പിക്കാൻ വലിയ പ്രകടനങ്ങൾ നാളെ മുതൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊന്നാനിയിൽ നടന്നതിനേക്കാൾ വലിയ പ്രതിഷേധം കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സ്‌ഥാനാർഥി പി നന്ദകുമാർ പ്രതികരിച്ചു. തിരഞ്ഞെടുപ്പിനെ എല്ലാവരും ഒറ്റക്കെട്ടായി നേരിടും. സംഘടനാ പ്രശ്‌നങ്ങൾ പാർട്ടി പരിഹരിക്കും. പൊന്നാനി ഉറപ്പായും ജയിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
Also Read: ഇന്ത്യയിലെ വാക്‌സിൻ നിർമാണം; സാമ്പത്തിക പിന്തുണയുമായി 3 രാജ്യങ്ങൾ രംഗത്ത്








































