റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി അറേബ്യ. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി രംഗത്തെത്തിയത്.
സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ പദ്ധതിക്കായുള്ള നടപടികൾ നിലവിൽ അന്തിമ ഘട്ടത്തിൽ ആണെന്നും അദ്ദേഹം അറിയിച്ചു. ദിരിയ പദ്ധതിയിൽ ഈ വർഷം ബുജൈറിപ്രദേശം തുറക്കുമെന്നും 2019ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വീസകൾ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ രാജ്യത്തേക്ക് ടൂറിസം വിസയിൽ എത്തുന്ന ആളുകൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. 2030ഓടെ രാജ്യത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന ഏകദേശം 10 ശതമാനം ആക്കുകയാണ് സൗദി ലക്ഷ്യം വെക്കുന്നത്. ഇതിനായി 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
Read also: തെറ്റായ ദിശയിൽ പ്രവേശിച്ചു; എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തിൽ പെട്ടു







































