വയനാട്: കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തിൽ പെട്ടു. തെറ്റായ ദിശയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വാഹനം അപകടത്തിൽ പെട്ടത്. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ കാരന്തൂര്‍ അങ്ങാടിയിൽ വച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. കുറ്റം ബസ് ഡ്രൈവറുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപണം ഉന്നയിച്ചു.
ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു എന്നാണ് എംഎല്‍എ അപകട സമയത്ത് പറഞ്ഞിരുന്നത്. എന്നാല്‍ എംഎൽഎയുടെ കാർ തെറ്റായ ദിശയില്‍ പ്രവേശിച്ചതാണെന്ന് വ്യക്‌തമാക്കുന്ന ചിത്രങ്ങൾ പിന്നീട് ലഭ്യമാകുകയായിരുന്നു.
Read also: സ്‌കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം; കർശന നിർദ്ദേശവുമായി മന്ത്രി