തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു. വോട്ടർപട്ടികയിൽ നിലവിൽ 2.67 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5.79 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിട്ടുണ്ട്. വോട്ടർപട്ടികയിൽ പേരുണ്ടോ എന്നറിയാനുള്ള സംവിധാനം ഔദ്യോഗിക വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ ഇനിയും ചേർക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
വോട്ടർമാരിൽ കൂടുതലും സ്‌ത്രീകളാണ്. കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലും കുറവുള്ളത് വയനാട്ടിലുമാണ്. 221 ട്രാൻസ്ജെൻഡറുകൾ വോട്ടർപട്ടികയിൽ ഉണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.
Read also: ഡോളർ കടത്ത് കേസ്; രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യുന്നു







































