തിരുവനന്തപുരം: സംസ്‌ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള തീയതി നീട്ടി നല്‍കി. ജൂലൈ, ആഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി അടക്കാനുള്ള തീയതിയാണ് നീട്ടിയത്. നികുതി ഈ മാസം 30 വരെ അടക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌റ്റേജ് കാര്യേജ് ബസുകളുടെയും, കോൺട്രാക്‌ട് കാര്യേജുകളുടെയും ജൂലൈ, ആഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി പൂര്‍ണമായും പിന്‍വലിച്ചിരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ബസുകളുടെ ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ, ആഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ രണ്ട് ക്വാര്‍ട്ടര്‍ നികുതിയും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
Read also: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി







































