അബുദാബി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന അണുനശീകരണ യജ്‌ഞം ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറയ്‌ക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 16ആം തീയതിയാണ് അണുനശീകരണ പരിപാടികൾ ആരംഭിച്ചത്.
അണുനശീകരണം നടക്കുന്നതിനാൽ നഗരത്തിൽ അർധരാത്രി മുതൽ പുലർച്ചെ 5 മണി വരെ ആളുകൾ പുറത്തിറങ്ങരുതെന്നും, വാഹനങ്ങളിൽ യാത്ര ചെയ്യരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഭക്ഷണം, മരുന്ന് എന്നിവക്കൊഴികെ ആളുകൾ പുറത്തിറങ്ങരുതെന്നും, എല്ലാവരും വീടുകളിൽ കഴിയണമെന്നുമാണ് അധികൃതർ നിർദ്ദേശം നൽകിയിരുന്നത്.
എന്നാൽ അണുനശീകരണ യജ്‌ഞം ഇന്ന് അവസാനിക്കുന്നതോടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവുകൾ ഉണ്ടാകും. കൂടാതെ അണുനശീകരണ യജ്‌ഞവുമായി സഹകരിച്ച പൊതുജനങ്ങൾക്ക് അധികൃതർ നന്ദി അറിയിച്ചു. ഒപ്പം സുരക്ഷാ നിർദ്ദേശങ്ങൾ തുടർന്നും കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: ഡിസിസി; മുതിർന്ന നേതാക്കൾ ഇടഞ്ഞുതന്നെ, വഴങ്ങില്ലെന്ന് സുധാകരനും സതീശനും








































