തിരുവനന്തപുരം: സ്‍ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന ബോധവൽക്കരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. ‘സ്‍ത്രീപക്ഷ കേരളം’ എന്ന പേരിൽ ഒരാഴ്‌ച നീണ്ട് നിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. യുവാക്കളും വിദ്യാർഥികളും, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പ്രചാരണ പരിപാടിയിൽ പങ്കാളികളാകും. ഗൃഹസന്ദർശനം അടക്കമുള്ള വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. എട്ടാം തീയതി പ്രദേശികാടിസ്‌ഥാനത്തിൽ പൊതു പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് ക്യാംപയിൻ സമാപിക്കുക.
Read also: കരിപ്പൂർ സ്വർണക്കടത്ത്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്







































