വയനാട്: ജില്ലയിലെ ബത്തേരിയിൽ തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർ സുനിൽ(40), പുത്തൻകുന്ന് സ്വദേശി ബിനിൽ ബാബു(21), മൂന്നാംമൈൽ സ്വദേശി വിഷ്‌ണു(26) എന്നിവരെയാണ് നായകൾ ആക്രമിച്ചത്.
ഇന്നലെ രാവിലെയോടെ സ്വതന്ത്രമൈതാനിക്ക് സമീപത്തും, കല്ലുവയലിൽ വെച്ചുമാണ് നായകൾ ഇവരെ ആക്രമിച്ചത്. തുടർന്ന് പരിക്കേറ്റ മൂന്ന് പേരും ബത്തേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്‌തു.
കഴിഞ്ഞ കുറച്ചു നാളുകളായി ബത്തേരി ടൗണിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും വലിയ ഭീഷണിയാണ് ഇവ ഉയർത്തുന്നത്. ഇതേതുടർന്ന് തെരുവ് നായകളുടെ ശല്യത്തിന് പരിഹാരം കാണാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ വ്യക്‌തമാക്കുന്നത്.
Read also: ലോട്ടറി വിൽപനക്കാരന്റെ മരണം; രണ്ടുപേർ അറസ്‌റ്റിൽ








































