വെല്ലിംഗ്‌ടൺ: അടുത്ത വർഷം വെസ്‌റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിന്ന് ന്യൂസീലൻഡ് പിൻമാറി. ടൂർണമെന്റ് കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോൾ പ്രായ പൂർത്തിയാകാത്തവർക്ക് ഏറെ ബുദ്ധിമുട്ടുള്ള ക്വാറന്റെയ്ൻ നിബന്ധനകളിലൂടെ കടന്നുപോകേണ്ടി വരുമെന്നതാണ് ന്യൂസീലൻഡിന്റെ പിൻമാറ്റത്തിന് കാരണം. ന്യൂസീലൻഡ് പിൻമാറിയതോടെ സ്‌കോട്ട്ലൻഡ് ലോകകപ്പ് യോഗ്യത നേടി.
ചരിത്രത്തിൽ ആദ്യമായാണ് അണ്ടർ 19 ലോകകപ്പ് വെസ്‌റ്റ് ഇൻഡീസിൽ നടക്കുന്നത്. 2022 ജനുവരി 14 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കുന്ന ലോകകപ്പിൽ 16 ടീമുകൾ മാറ്റുരക്കും. നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ ഉള്ളത്. വിൻഡീസിലെ വിവിധ ഇടങ്ങളിൽ 10 വേദികളിലായാണ് മൽസരം. ജനുവരി 14 മുതൽ 22 വരെ ഗ്രൂപ്പ് ഘട്ട മൽസരങ്ങളും 26 മുതൽ 29 വരെ ക്വാർട്ടർ ഫൈനലുകളും നടക്കും. ഫെബ്രുവരി 1-2 തീയതികളിലാണ് സെമിഫൈനൽ. ഫെബ്രുവരി അഞ്ചിനാണ് കലാശപ്പോര് നടക്കുക.
Read Also: നയൻതാര നായികയാകുന്ന പുതിയ ചിത്രം ‘കണക്റ്റ്’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു






































