നയൻതാര നായികയാകുന്ന പുതിയ ചിത്രം ‘കണക്റ്റ്‌’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

By Staff Reporter, Malabar News
connect-movie-tamil
Ajwa Travels

തമിഴിലെ മികച്ച ഹൊറര്‍ ത്രില്ലറുകളായ ‘മായ’, ‘ഗെയിം ഓവര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം അശ്വിന്‍ ശരവണന്റെ സംവിധാനത്തില്‍ മറ്റൊരു ത്രില്ലര്‍ കൂടി വരുന്നു. നയന്‍താര കേന്ദ്ര കഥാപാത്രമാകുന്ന ‘കണക്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക്, സെക്കന്റ് ലുക്ക് പോസ്‌റ്ററുകള്‍ നയന്‍സിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സംവിധായകന്‍ അശ്വിനും ചിത്രത്തിന്റെ നിര്‍മാതാക്കളായ റൗഡി പിക്‌ചേഴ്‌സുമാണ് സിനിമയുടെ പോസ്‌റ്ററുകള്‍ പുറത്തുവിട്ടത്. ആറ് വര്‍ഷങ്ങൾക്ക് ശേഷം വീണ്ടും ആ കൂടിച്ചേരല്‍ സംഭവിച്ചു. ഒരുമിച്ച് ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. എന്റെ സ്വപ്‌നത്തിന്റെ കൂടെ നിന്നതിന് സഹോദരന്‍ വിഗ്‌നേഷിനും റൗഡി പിക്‌ചേഴ്‌സിനും നന്ദി. നമ്മള്‍ എന്താണ് ഒരുക്കാന്‍ പോകുന്നതെന്ന് ലോകത്തെ കാണിക്കാന്‍ ഞാന്‍ എക്‌സൈറ്റഡാണ്, ഹാപ്പി ബര്‍ത്ത്‌ഡേ നയന്‍താര; സംവിധായകൻ ട്വിറ്ററിൽ കുറിച്ചു.

ബോളിവുഡ് താരം അനുപം ഖേര്‍, ഗായിക ഹനിയ നഫീസ, സത്യരാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹനിയ നഫീസ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്‌റ്ററും പുറത്തുവിട്ടിട്ടുണ്ട്. 2015ല്‍ റിലീസായ ‘മായ’ എന്ന ചിത്രത്തിലാണ് മുൻപ്‌ നയന്‍താരയും അശ്വിനും ഒരുമിച്ചത്. തപ്‌സി പന്നു പ്രധാന വേഷത്തിലെത്തിയ 2019ലെ ചിത്രം ഗെയിം ഓവര്‍ സംവിധാനം ചെയ്‌തത്‌ അശ്വിനായിരുന്നു.

Read Also: ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE