വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15), എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
drowned
Rep. Image

കൽപ്പറ്റ: വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15), എന്നിവരാണ് മരിച്ചത്. കേരള-കർണാടക അതിർത്തിയിലെ ബാവലി പുഴയിൽ രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം.

വിനോദയാത്രയ്‌ക്ക്‌ വന്ന വിദ്യാർഥികൾ മടങ്ങിവരും വഴി ബാവലി മഖാമിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊടുവള്ളി മസ്‌ജിദുൽ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർഥികളാണ്. മൂന്ന് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി.

Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE