ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്നതിനിടെ യുക്രെയ്‌നിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തി വിദ്യാർഥികൾ. മടങ്ങി എത്തിയതോടെ ആശങ്ക ഒഴിഞ്ഞുവെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. യുക്രെയ്‌നിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം അർധരാത്രിയോടെയാണ് ഡെൽഹിയിൽ എത്തിയത്.
വരുംദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ബോറിസ് സ്‌പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ യുക്രെയ്‌നിൽ നിന്നും 242 ഇന്ത്യക്കാരാണ് ഡെൽഹിയിൽ എത്തിയത്. വിദ്യാർഥികളായിരുന്നു വിമാനത്തിൽ കൂടുതലും. ഇവരെ സ്വീകരിക്കാനായി രക്ഷിതാക്കളടക്കം നിരവധി പേർ എയർപോർട്ടിൽ എത്തിയിരുന്നു. അടുത്ത നാല് ദിവസവും പ്രത്യേക സർവീസ് നടത്തി വിദ്യാർഥികളെയും എംബസി ഉദ്യോഗസ്‌ഥരുടെ കുടുംബാംഗങ്ങളേയും നാട്ടിലെത്തിക്കാനാണ് ശ്രമം.
അതേസമയം, 1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്‌ൻ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ പൗരൻമാരോട് മടങ്ങിയെത്താനും യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുകെ, ജര്‍മനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങൾ പൗരൻമാരോട് ഉടന്‍ യുക്രെയ്‌ൻ വിടണമെന്ന നിര്‍ദ്ദേശം നല്‍കിയത്.
Most Read: പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ








































