കടൽ പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം

By Trainee Reporter, Malabar News
sea birds
Ajwa Travels

പൊന്നാനി: കടൽപ്പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം. പൊന്നാനി കടലിൽ നടത്തിയ സർവേയിലാണ് പക്ഷിവർഗങ്ങളിൽ കുറവുള്ളതായി കണ്ടെത്തിയത്. അറബിക്കടലിൽ ധാരാളമായി കാണാറുള്ള കടൽപക്ഷികളായ സ്‌കൂവ, പെട്രൽസ്, ഷീർവാട്ടർ എന്നിവയുടെ എണ്ണത്തിലാണ് കുറവുള്ളത്. കേരള വന്യജീവി വകുപ്പ് സാമൂഹിക വിഭാഗം മലപ്പുറം ഡിവിഷന്റെ നേതൃത്വത്തിലാണ് പൊന്നാനി ഭാഗത്തെ കടൽ പക്ഷികളുടെ സർവേ നടത്തിയത്.

കാലാവസ്‌ഥാ വ്യതിയാനവും കടലിലെ മാറ്റങ്ങളുമാകാം ഇത്തരത്തിൽ കടൽപക്ഷികളുടെ എണ്ണത്തിൽ കുറവ് ഉണ്ടാക്കിയതെന്നാണ് നിഗമനം. കടൽപക്ഷികളുടെ വൈവിധ്യം അറിയുക, ഇവയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക, കടൽപ്പക്ഷി നിരീക്ഷണത്തിൽ മൽസ്യ തൊഴിലാളികൾക്ക് അവബോധം സൃഷ്‌ടിക്കുക എന്നീ കാര്യങ്ങൾക്ക് വേണ്ടിയാണ് സർവേ നടത്തിയത്.

കടൽപക്ഷികൾ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കി അവയുടെ സംരക്ഷണത്തിനായുള്ള പദ്ധതികളും തയ്യാറാക്കും. സാമൂഹിക വനവൽക്കരണ വിഭാഗം ഉത്തരമേഖലാ ഫോറസ്‌റ്റ് കൺസർവേറ്റർ ആർ കീർത്തി, മലപ്പുറം സോഷ്യൽ ഫോറസ്‌ട്രി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ വി സജികുമാർ, നിഷാൽ പുളിക്കൽ, മേപ്പയൂർ, വനംവകുപ്പ് ജീവനക്കാർ, പക്ഷിനിരീകഷകർ, മൽസ്യ തൊഴിലാളികൾ എന്നിവർ സർവേയിൽ പങ്കെടുത്തു.

Most Read: മയക്കുമരുന്ന് കടത്ത്; പാലക്കാട് യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE