മയക്കുമരുന്ന് കടത്ത്; പാലക്കാട് യുവാവ് പിടിയിൽ

By Trainee Reporter, Malabar News
malappuram arrest
Representational Image
Ajwa Travels

പാലക്കാട്: 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി ഗൗതം (23) ആണ് അറസ്‌റ്റിലായത്‌. ഇന്ന് രാവിലെ 5.30ന് ചിറ്റൂർ-പാലക്കാട് റോഡിൽ പൊൽപ്പുള്ളിക്കടുത്ത് കമലം സ്‌റ്റോപ്പിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സംശയാസ്‌പദമായി കാണപ്പെട്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ചില്ലറ വിപണിയിൽ ഇതിന് രണ്ട് ലക്ഷത്തിലധികം രൂപ വിലവരും.

കോയമ്പത്തൂർ സെൽവപുരത്ത് നെഹ്‌റു നഗറിലാണ് ഇയാൾ താമസിക്കുന്നത്. പുതുവൽസര ആഘോഷങ്ങൾക്കായി നിശാപാർട്ടികളിൽ ഉപയോഗിക്കുന്നതിന് കേരളത്തിലേക്ക് കടത്തിയ മയക്കുമരുന്നാണിതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇടപാടുകാർക്ക് കൈമാറാൻ നിൽക്കവേയാണ് അറസ്‌റ്റ്. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.

Most Read: കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം; യുഡിഎഫ് രണ്ടാംഘട്ട സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE