ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ ദേവാലയത്തിന് പുറത്ത് സ്ഫോടനം. രാവിലെ തെക്കൻ സുലാവേസി പ്രവിശ്യയിലെ മകസാർ പട്ടണത്തിലെ കരേബോസി സ്ക്വയറിലാണ് സംഭവം. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേർ സ്ഫോടനം ആണെന്നാണ് പ്രാഥമിക നിഗമനം.
ഓശാന ഞായറിന്റെ ഭാഗമായി വിശ്വാസികൾ പള്ളിയിലെ പ്രാർഥനയിൽ പങ്കെടുക്കുന്ന സമയത്താണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്. പള്ളിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും നിർത്തിയിട്ടിരുന്ന വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നു. ചാവേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
Also Read: അഗ്നിബാധയിൽ കോവിഡ് ബാധിതർ മരിച്ച സംഭവം; 6 പേർക്ക് എതിരെ കേസ്







































