ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയ്‌ലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 4 തീവ്രത വരെ രേഖപ്പെടുത്തിയ തുടർചലനങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ഭൂചലനം റിപ്പോർട് ചെയ്യുന്നത്. സുമാത്രയുടെ പശ്‌ചിമ തീരത്തോട് ചേർന്നുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുമാത്രയുടെ തലസ്‌ഥാനമായ പഡാംഗിൽ ശക്‌തമായ ചലനമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പിന് പിന്നാലെ ജനങ്ങളെ തീരപ്രദേശത്ത് നിന്ന് മാറ്റിപാർപ്പിക്കാൻ അധികൃതർ നിർദേശം നൽകി കഴിഞ്ഞു.
ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് സുമാത്ര. ഭൂമിയുടെ പ്ളേറ്റുകൾ കൂട്ടിമുട്ടുന്ന പ്രദേശമായ പെസിഫിക് റിംഗ് ഓഫ് ഫയറിലാണ് സുമാത്ര സ്‌ഥിതി ചെയ്യുന്നത്. ഇതാണ് ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നത്.
Kerala News: പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരതും വാട്ടർ മെട്രോയും ഉൽഘാടനം ചെയ്യും