മുംബൈ: ആത്‌മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നൽകിയ ഹരജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്‍ട്ര സർക്കാരിന്റെയും ആത്‍മഹത്യ ചെയ്‌ത ഇന്റീരിയർ ഡിസൈനർ അൻവക് നായിക്കിന്റെ കുടുംബത്തിന്റെയും വാദം ഹൈക്കോടതി ഇന്ന് കേൾക്കും.
Also Read: ആത്‍മഹത്യാ പ്രേരണക്കേസ്; അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു
കേസിൽ തൽകാലം ജാമ്യം അനുവദിക്കണമെന്ന അർണബിന്റെ ആവശ്യത്തിൽ ഇന്ന് ഉത്തരവിറക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്‌തമാക്കിയിരുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ കേസിൽ പോലീസ് പുനരന്വേഷണം തുടങ്ങിയത് നിയമവിരുദ്ധമാണെന്നാണ് അർണബിന്റെ അഭിഭാഷകർ വാദിച്ചത്. ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള അർണബ് ഗോസ്വാമിയെ അലിബാഗ് ജയിലിലെ കോവിഡ് കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.