ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MK 1 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ളൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്.
അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. ജോർഹട്ടിൽ നിന്ന് 60 കി.മീ അകലെയാണ് വിമാനം തകർന്നുവീണതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സുഖോയ് 30എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നും തിരച്ചിൽ നടത്തുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിക്കുകയായിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































