തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്‌ച നിയന്ത്രണങ്ങളിൽ ആരാധനയ്‌ക്കായി ഇളവ് നൽകണമെന്ന് കെസിബിസിയും ഓർത്തഡോക്‌സ് സഭയും. ഞായറാഴ്‌ചകളിലെ നിയന്ത്രണം ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
ഞായറാഴ്‌ച ആരാധനയിൽ വിശ്വാസികൾക്കാർക്കും പങ്കെടുക്കാൻ കഴിയാത്ത സ്‌ഥിതിയാണെന്ന് ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇളവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: സന്ദീപ് വധക്കേസ്; മുഖ്യപ്രതിക്ക് രാഷ്‌ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം