ജയസൂര്യ- രഞ്‌ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ ‘സണ്ണി’; ട്രെയ്‌ലർ പുറത്ത്

By Staff Reporter, Malabar News
sunny movie
Ajwa Travels

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്‌ജിത്ത് ശങ്കർ ഒരുക്കുന്ന ‘സണ്ണി’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ജയസൂര്യ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.

ജയസൂര്യയുടെ 100ആമത്തെ ചിത്രം കൂടിയാണ് ‘സണ്ണി’. ഒരു മുറിയില്‍ ഒറ്റപ്പെട്ട് പോകുന്ന ‘സണ്ണി’ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

YouTube video player

ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക. ഡ്രീംസ് ആന്‍ഡ് ബിയോണിന്റെ ബാനറില്‍ ജയസൂര്യയും രഞ്‌ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മധു നീലകണ്‌ഠൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ സംഗീതം പകരുന്നു. ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം നിര്‍വഹിക്കുന്നത് ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ്.

jayasurya

രജ്‌ഞിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘സണ്ണി’. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്‌മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ഇതിന് മുന്‍പ് രജ്‌ഞിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച ചിത്രങ്ങള്‍.

Most Read: ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE