ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം

By Staff Reporter, Malabar News
ipl-rcb vs kkr
Ajwa Travels

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദ മൽസരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മൽസരം.

നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാമതും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാം സ്‌ഥാനത്തുമാണ്.

രണ്ടാം പാദത്തിൽ മികച്ച തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്ത എത്തുന്നത്. എന്നാൽ ആദ്യ പാദത്തിൽ കൊൽക്കത്തക്കായി മികച്ച പ്രകടനം കാഴ്‌ചവെച്ച ഓസീസ് പേസർ കമ്മിൻസിസ് ഐപിഎലിൽ നിന്ന് പിൻമാറിയത് ടീമിന് തിരിച്ചടിയാണ്. ന്യൂസീലൻഡ് പേസർ ടിം സൗത്തിയാണ് കമ്മിൻസിന് പകരം എത്തിയത്. ഓപ്പണിംഗ് സഖ്യവും സ്‌ഥിരതയില്ലാത്ത ബാറ്റിംഗ് വിഭാഗവുമാണ് കൊൽക്കത്തയ്‌ക്ക് വെല്ലുവിളിയാകുന്നത്. മോർഗൻ, കാർത്തിക്, റസൽ എന്നിവർ കൂടി ഫോമിലേക്ക് മടങ്ങിയെത്തണം.

അതേസമയം ആർസിബിക്കായി ആദ്യ പാദത്തിൽ കളിച്ച അഞ്ച് താരങ്ങൾ യുഎഇയിൽ കളിക്കില്ല. വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്താണ്. ഡാനിയൽ സാംസ്, ആദം സാമ്പ, കെയിൻ റിച്ചാർഡ്സൺ എന്നീ ഓസീസ് താരങ്ങളും ന്യൂസീലൻഡ് താരം ഫിൻ അലനും ഐപിഎലിൽ നിന്ന് പിൻമാറി. ഇവർക്ക് പകരം വനിന്ദു ഹസരങ്ക, ദുഷ്‌മന്ത ചമീര എന്നീ ശ്രീലങ്കൻ താരങ്ങൾക്കൊപ്പം സിംഗപ്പൂർ വെടിക്കെട്ട് താരം ടിം ഡേവിഡ്, ഇംഗ്ളണ്ട് പേസർ ജോർജ് ഗാർട്ടൺ, ബംഗാൾ പേസർ ആകാശ് ദീപ് എന്നിവർ ടീമിലെത്തിയിട്ടുണ്ട്.

ഏതായാലും രണ്ട് മികച്ച ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആവേശം ഒട്ടും ചോരില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Most Read: കാല്‍ വിണ്ടുകീറുന്നത് ഒഴിവാക്കാം; വീട്ടില്‍ പരീക്ഷിക്കാന്‍ ആറുമാര്‍ഗങ്ങള്‍ ഇതാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE