കാല്‍ വിണ്ടുകീറുന്നത് ഒഴിവാക്കാം; വീട്ടില്‍ പരീക്ഷിക്കാന്‍ ആറുമാര്‍ഗങ്ങള്‍ ഇതാ

By Staff Reporter, Malabar News
cracked legs-remedies
Ajwa Travels

കാൽ വിണ്ടുകീറുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ്. കാലിലെ ചർമ്മത്തിലെ ഈർപ്പം മുഴുവനായി നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്‌ വിണ്ടുകീറുന്നതിന് കാരണമാകുന്നത്. കാലുകളിൽ നൽകുന്ന അമിത സമ്മർദ്ദം മൂലവും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്.

ചിലരിൽ കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധക്ക് വരെ ഇത് വഴിവെക്കും. തണുപ്പുകാലത്ത് ചിലരിൽ പ്രശ്‌നം രൂക്ഷമാറുണ്ട്. കാല് വിണ്ടുകീറുന്നതിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ചെയ്‌തു നോക്കാവുന്ന ചില മാർഗങ്ങൾ ഇതാ.

വെജിറ്റബിൾ ഓയിൽ

കാല് വിണ്ടുകീറുന്നത് തടയാൻ വെളിച്ചെണ്ണ, ഒലിവ് എണ്ണ, എള്ളെണ്ണ തുടങ്ങി ഏത് വെജിറ്റബിൾ ഓയിലും ഉത്തമമാണ്. രാത്രി കിടക്കാൻ പോകുന്നതിനു മുമ്പ് അരമണിക്കൂർ നേരം കാൽ വെള്ളത്തിൽ മുക്കിവെക്കുക. അതിനുശേഷം കാൽ കല്ലിൽ ഉരച്ച് കഴുകുക. തുടർന്ന് വെജിറ്റബിൾ ഓയിലിൽ ഏതെങ്കിലും ഒന്ന് ഉപ്പൂറ്റിയിലും വിണ്ടുകീറുന്ന ഭാഗങ്ങളിലും തേച്ചു പിടിപ്പിക്കുക. അതിനുശേഷം സോക്‌സ് ധരിച്ച് കിടക്കുക.

ചെറുനാരങ്ങ

കട്ടികൂടിയ കാലിന്റെ ഉപ്പൂറ്റിയെ മൃദുവാക്കുന്നതിന് ചെറുനാരങ്ങ വളരെയേറെ ഫലപ്രദമാണ്. ചെറുനാരങ്ങയുടെ അസിഡിക് സ്വഭാവമാണ് ഇതിനുകാരണം. ചെറുചൂടൂവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തശേഷം ഇതിലേക്ക് കാലുകൾ മുക്കിവെക്കുക. 15 മിനിറ്റുനേരം കാലുകൾ ഇപ്രകാരം മുക്കിവെക്കണം. അതിനുശേഷം കാൽ കല്ലിൽ ഉരച്ച് കഴുകി തുണിയുപയോഗിച്ച് തുടക്കുക.

പഴങ്ങളും അത്യുത്തമം

വിണ്ടുകീറുന്നത് തടയാനുള്ള ഉത്തമ മാർഗമാണ് വാഴപ്പഴം, കൈതച്ചക്ക, അവക്കാഡോ, പപ്പായ എന്നീ പഴങ്ങൾ. ഒരു വാഴപ്പഴം, പകുതി അവക്കാഡോ, ഒരു തേങ്ങയുടെ പകുതി എന്നിവ എടുക്കുക. വാഴപ്പഴവും അവക്കാഡോയും നന്നായി ചേർത്ത് ഇളക്കുക. ഇതിലേക്ക് തേങ്ങ ചേർത്തിളക്കുക. ഇത് കാലിൽ വിണ്ടുകീറിയ ഭാഗത്ത് നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം. വിണ്ടുകീറിയത് നന്നായി കുറയുന്നതുവരെ എല്ലാ ദിവസുവും ഇത് ചെയ്യുക. വാഴപ്പഴത്തിന് പകരം പപ്പായയും ഉപയോഗിക്കാവുന്നതാണ്.

അരിപ്പൊടി

ഒരു പിടി അരിപ്പൊടിയിലേക്ക് രണ്ടു ടീസ്‌പൂൺ തേൻ, ആപ്പിൾ സിഡർ വിനേഗർ എന്നിവ ചേർത്ത് നല്ല കട്ടിയാവുന്നതുവരെ ഇളക്കുക. ഉപ്പൂറ്റി ആഴത്തിൽ വിണ്ടുകീറിയിട്ടുണ്ടെങ്കിൽ ഇതിലേക്ക് ഒലിവ് ഓയിലോ ആൽമണ്ട് ഓയിലോ ചേർത്തു കൊടുക്കാവുന്നതാണ്. ഇത് പുരട്ടുന്നതിനു മുമ്പ് 10 മിനിറ്റ് കാൽ വെള്ളത്തിൽ വെച്ച് കുതിർക്കണം. അതിനുശേഷം അരിപ്പൊടി പേസ്‌റ്റ് പതിയെ കാലിൽ പുരട്ടി തടവുക. വിണ്ടുകീറൽ മാറുന്നതുവരെ ഇത് തുടരുക.

ആര്യവേപ്പില

കാല് വിണ്ടുകീറുന്നതിതിൽ നിന്നും രക്ഷനേടാൻ ആയുർവേദത്തിലുള്ള ഉത്തമമാർഗമാണ് ആര്യവേപ്പില. രണ്ടുതണ്ട് ആര്യവേപ്പിലയിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും വെള്ളവും ചേർത്ത് അരക്കുക. അതിനുശേഷം ഇത് വിണ്ടുകീറിയ ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. തുടർന്ന് ഉണങ്ങിയ തുണി ഉപയോഗിച്ച് കാലുകൾ വൃത്തിയായി ഉണക്കിയെടുക്കുക.

റോസ് വാട്ടറും ഗ്ളിസറിനും

റോസ് വാട്ടറും ഗ്ളിസറിനും തുല്യ അളവിലെടുത്ത് നന്നായി ഇളക്കുക. ഉറങ്ങുന്നതിനു തൊട്ട് മുമ്പ് ഈ മിശ്രിതം കാലിൽ വിണ്ടുകീറിയ ഭാഗത്ത് തേച്ചു പിടിപ്പിക്കുക. വിണ്ടുകീറലിന് ശമനം ഉണ്ടാകുന്നതുവരെ ഇത് തുടരുക.

Most Read: ആരാധകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി; കിടിലൻ ലുക്കിൽ ‘പുഴു’ കാരക്‌ടർ പോസ്‌റ്റർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE