ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്‌ജിത്ത് ശങ്കർ ഒരുക്കുന്ന ‘സണ്ണി’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ജയസൂര്യ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.
ജയസൂര്യയുടെ 100ആമത്തെ ചിത്രം കൂടിയാണ് ‘സണ്ണി’. ഒരു മുറിയില്‍ ഒറ്റപ്പെട്ട് പോകുന്ന ‘സണ്ണി’ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക. ഡ്രീംസ് ആന്‍ഡ് ബിയോണിന്റെ ബാനറില്‍ ജയസൂര്യയും രഞ്‌ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മധു നീലകണ്‌ഠൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ സംഗീതം പകരുന്നു. ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം നിര്‍വഹിക്കുന്നത് ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ്.
രജ്‌ഞിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘സണ്ണി’. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്‌മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ഇതിന് മുന്‍പ് രജ്‌ഞിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച ചിത്രങ്ങള്‍.
Most Read: ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം