മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി. രജ്ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ്. ടീസറില്‍ ജയസൂര്യയുടെ സിംഗിള്‍ ഷോട്ടാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സംഗീതജ്ഞനായ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
രജ്ഞിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് സണ്ണി. പുണ്യാളന് അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ഇതിന് മുന്‍പ് രജ്ഞിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച ചിത്രങ്ങള്‍.
സണ്ണിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് രജ്ഞിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത് ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.
Read also : ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ; ‘കുമാരി’ മോഷൻ പോസ്റ്റർ പുറത്ത്