തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറും യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച തുടങ്ങി. നിലവില്‍ സ്വിഫ്റ്റ് നടപ്പാക്കാന്‍ തന്നെയാണ് എംഡി ബിജു പ്രഭാകര്‍ മുന്നോട്ട് വെക്കുന്ന തീരുമാനം. കിഫ്ബിയില്‍നിന്ന് ലഭിക്കുന്ന 359 കോടി രൂപകൊണ്ട് വാങ്ങുന്ന ബസുകള്‍ ഓടിക്കാന്‍ വേണ്ടി രൂപവല്‍ക്കരിക്കുന്ന പുതിയ കമ്പനിയാണ് സ്വിഫ്റ്റ്.
കെഎസ്ആര്‍ടിസിയുടെ കീഴിലെ സ്വതന്ത്ര കമ്പനിയായിരിക്കും ഇത്. ദീര്‍ഘദൂര ബസുകളുടെ നടത്തിപ്പിന് വേണ്ടി മാത്രമാണ് സ്വിഫ്റ്റ് സംവിധാനം. പത്തു വര്‍ഷത്തിനുശേഷം ഇത് കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കും. എന്നാല്‍, ടിഡിഎഫും ബിഎംസും അടക്കമുള്ള പ്രതിപക്ഷ യൂണിയനുകള്‍ ഇപ്പോഴും കമ്പനി രൂപീകരണത്തിന് എതിരാണ്. ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണം എന്ന നിലപാടിലാണ് സിഐടിയു.
അതേസമയം, കെഎസ്ആര്‍ടിസിയിലെ വിവാദങ്ങള്‍ക്കു പിന്നാലെ എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി ക്ളിഫ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. വിവാദ പ്രസ്‌താവനകള്‍ വിലക്കിയ മുഖ്യമന്ത്രി, കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്കു സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും സിഎംഡിക്ക് നിര്‍ദേശം നല്‍കി.
Read also: ബാർ കോഴ; വ്യാജ സിഡി പരാതിയിൽ ബിജു രമേശിന് എതിരെ നടപടി സ്വീകരിക്കാമെന്ന് കോടതി







































