മലപ്പുറം: മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലപ്പുറം മൗലിദ് പ്രൗഢമായി. നബി (സ) അനുപമ വ്യക്‌തിത്വം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെ ഭാഗമായാണ് പരിപാടി. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഓണ്‍ലൈനായാണ് പരിപാടികൾ നടത്തിവരുന്നത്. ഇന്നത്തെ മൗലിദ് പരിപാടിയിലും നൂറ് കണക്കിന് വിശ്വാസികള്‍ ഓൺലൈനായി സംബന്ധിച്ചു.
വൈകുന്നേരം 4.30ന് ആരംഭിച്ച പരിപാടി സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാർ ഉൽഘാടനം നിര്‍വ്വഹിച്ചു. ആഗോള തലത്തില്‍ പ്രവാചക സന്ദേശങ്ങളുടെ പ്രസക്‌തി വര്‍ധിക്കുകയാണെന്നും പ്രവാചകരുടെ ജീവിതം തുറന്ന പുസ്‌തകമാണെന്നും ഭീകരതയോടും അക്രമ പ്രവര്‍ത്തനങ്ങളോടും സമരം നടത്തിയ അതുല്യ വ്യക്‌തിത്വമായിരുന്നു മുഹമ്മദ് നബിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയില്‍ നിന്ന് മുക്‌തി ലഭിക്കാന്‍ വിശ്വാസികള്‍ പ്രവാചകന്റെ അപദാനങ്ങള്‍ അധികരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
എസ്.വൈ.എസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർഥനക്ക് നേതൃത്വം നൽകി.
സമസ്‌ത കേന്ദ്ര മുശാവറ മെമ്പര്‍ പൊൻമള മൊയിദീൻകുട്ടി ബാഖവി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ജാഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്‌തഫ കോഡൂര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെപി ജമാല്‍ കരുളായി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, എസ് എസ് എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് പെരിമ്പലം, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, എ.പി ബഷീര്‍ ചെല്ലക്കൊടി, ശക്കീര്‍ അരിമ്പ്ര, വിപിഎം ഇസ്ഹാഖ്, കരുവള്ളി അബ്‌ദുറഹീം, സിദ്ധീക്ക് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്‌ലിയാർ ചാലിയാര്‍,അബ്‌ദുറഹ്‌മാൻ കാരക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. നബി സന്ദേശ പ്രഭാഷണം, മൗലിദ് പാരായണം, പ്രാർഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
Read More: ‘ആയിരം കൊല്ലം തപസ്സിരുന്നാലും ഇല്ലാത്തത് ഉണ്ടാക്കി എടുക്കാന്‍ കഴിയില്ല’; കെടി ജലീല്‍