മലപ്പുറം: പ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലപ്പുറം മൗലിദ് നാളെ (തിങ്കൾ) നടക്കും. വിശ്വാസികളിൽ നിലനിന്നിരുന്ന പാരമ്പര്യ ആചാര മര്യാദകൾ പരിപോഷിക്കുന്നതിനും അതിലൂടെ അനുഗ്രഹവും സഹവർത്തിത്വവും സ്നേഹവും സമാധാനവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് മലപ്പുറo മൗലിദ് നടത്തുന്നത്; സംഘാടകർ വ്യക്തമാക്കി.
വൈകുന്നേരം 4.30 ന് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉൽഘാടനം നിർവ്വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മൗലിദ് സദസ്സിനും സമാപന പ്രാർഥനക്കും നേതൃത്വം നൽകും.
എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ മെമ്പർ പൊൻമള മൊയിദീൻ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ കോഡൂർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം. അബൂബക്കർ പടിക്കൽ, ജമാൽ കരുളായി എന്നിവർ പ്രസംഗിക്കും.
കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ 604 യൂണിറ്റുകളിൽ നിന്ന് വിശ്വാസികൾ സംബന്ധിക്കും.
Pravasi News: പ്രവാസികള്‍ക്കുള്ള ധനസഹായം; രേഖകള്‍ വീണ്ടും സമര്‍പ്പിക്കാം







































