
മലപ്പുറം: എസ്‌വൈഎസ്‍ സംഘടനയുടെ യൂണിറ്റ് തലത്തിലുള്ള അര്‍ദ്ധ വാര്‍ഷിക അവലോകനങ്ങൾക്ക് തുടക്കമായി. മലപ്പുറം സോണ്‍ തല ഉൽഘാടനം സോണ്‍ പ്രസിഡണ്ട് എം ദുല്‍ഫുഖാര്‍ അലി സഖാഫി സ്വലാത്ത് നഗറില്‍ നിര്‍വഹിച്ചു. സോണ്‍ സെക്രട്ടറി ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ വിഷയാവതരണം നടത്തി.
നിഷാദ് അഹ്‌സനി അധ്യക്ഷത വഹിച്ചു. മേല്‍മുറി സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി അബ്‌ദുൽ ജലീല്‍ അസ്ഹരി, ബശീര്‍ സഖാഫി സികെ, അലവി അദനി, സ്വഫ്‌വാൻ അദനി, ശബീബ് അദനി, ശിഹാബ് പികെ, മുഷ്‌താഖ് പുല്ലാണിക്കോട് എന്നിവര്‍ പ്രസംഗിച്ചു. പുതിയ പദ്ധതികളുടെ പ്രഖ്യാപനം, അവലോകനം, റിപ്പോര്‍ട്ട് വായന എന്നിവ നടന്നു.
സോണിലെ 69 യൂണിറ്റുകളിലും ഈ മാസം പതിനഞ്ചിനകം യൂത്ത് കൗണ്‍സിലുകള്‍ സംഘടിപ്പിക്കും. ജൂലൈ 15 മുതല്‍ 30 വരെ സര്‍ക്കിള്‍ തലത്തിലും ഓഗസ്‌റ്റ് 1 മുതല്‍ 15 വരെ സോണ്‍ തലത്തിലും കൗണ്‍സിലുകള്‍ നടക്കും; ഭാരവാഹികൾ അറിയിച്ചു.
Share your opinion: നടനും എംഎൽഎയുമായ മുകേഷ് പത്താം ക്ളാസുകാരനോട് ഫോണിലൂടെ സംസാരിച്ച, വിവാദമായ ഒറിജിനൽ ഓഡിയോ ക്ളിപ് കേൾക്കുക. വിഷയത്തിലെ താങ്കളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കുക.




































