Sat, Jan 24, 2026
19 C
Dubai
Home Tags Actress assault case

Tag: Actress assault case

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയിരിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ...

നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചില സാക്ഷികളെ വീണ്ടും വിസ്‌തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20നകം അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍...

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് വിചാരണ കോടതി അനുമതി നല്‍കി. ജനുവരി 20നകം അന്വേഷണ റിപ്പോർട് സമര്‍പ്പിക്കാനാണ് കോടതി നിർദ്ദേശം. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ...

നടിയെ ആക്രമിച്ച കേസിൽ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ള്യുസിസി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നീതിപൂർണമായ വിചാരണ ഉറപ്പാക്കണമെന്നും, തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഡബ്ള്യുസിസി. കേസുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി നേരത്തെ തന്നെ മുഖ്യമന്ത്രിക്ക്...

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം; അപേക്ഷ ഇന്ന് പരിഗണിക്കും 

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെതിരെ പുറത്തുവന്ന പുതിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് വിചാരണ നിർത്തിവച്ച് തുടരന്വേഷണം...

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ പരാതി നൽകി ദിലീപ്

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്നാണ് ദിലീപ് ആരോപണം ഉന്നയിക്കുന്നത്. ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവർക്കാണ്...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും, ഒപ്പം തന്നെ രണ്ടാം പബ്ളിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി...
- Advertisement -