നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ പരാതി നൽകി ദിലീപ്

By Team Member, Malabar News
actress assault Case; The prosecution's petition will be considered today
Ajwa Travels

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്നാണ് ദിലീപ് ആരോപണം ഉന്നയിക്കുന്നത്. ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവർക്കാണ് ദിലീപ് പരാതി നൽകിയത്.

ബാലചന്ദ്ര കുമാറിന്റെ പരാതിക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്‌ഥന് പങ്കുണ്ടെന്നും, 202ആം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്‌ഥനെ വിസ്‌തരിക്കുന്നതിന്റെ തലേ ദിവസം ആണ് പരാതി രൂപപ്പെട്ടതെന്നും, വിസ്‌താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്‌ഥന്റെ കണ്ടെത്തൽ തകരുമായിരുന്നെന്നും ദിലീപ് ആരോപിച്ചു.

കൂടാതെ കേസിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നും, പക്ഷേ ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏൽപ്പിക്കരുതെന്നും ദിലീപ് കൂട്ടിച്ചേർത്തു. ഒപ്പം തന്നെ ബൈജു പൗലോസിനെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read also: ഷാൻ വധക്കേസ്; ചേർത്തലയിലെ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE