Sat, Jan 24, 2026
16 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരം; രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗൗരവതരമായ അവസ്‌ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. തീരദേശ മേഖലകളിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം....

ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍ മണ്ണിനടിയില്‍

ഇടുക്കി: ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 പേരെ നിലവിൽ രക്ഷപെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ വാഴവര, അഞ്ചുരുളി എന്നിവിടങ്ങളിലും...

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കൽ വൈകും; ശബരിമല തീർഥാടനവും ഒഴിവാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്ന തീയതി നീട്ടി. ഒക്‌ടോബർ 18 മുതൽ തുറക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20 മുതലാകും ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുക....

കോട്ടയത്ത് കാലാവസ്‌ഥ അനുകൂലമല്ല; വ്യോമസേന വൈകും

കോട്ടയം: ജില്ലയിലെ കാലാവസ്‌ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ്. അതേസമയം ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്ത്...

കോട്ടയം ജില്ലയുടെ മലയോര മേഖല വെള്ളത്തിൽ; വാഹനങ്ങളുമായി പുറത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം

കോട്ടയം: നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ. പലയിടങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളം പൊങ്ങി. അതിരാവിലെ മുതൽ പെയ്‌ത...

പേമാരിയിൽ മുങ്ങി സംസ്‌ഥാനം; വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്‌ളൂയിസ്...

വരും മണിക്കൂറിലും ശക്‌തമായ മഴ, സൈന്യത്തെ വിന്യസിച്ചു; അതീവ ജാഗ്രത

തിരുവനന്തപുരം: പെരുമഴയിൽ മുങ്ങി സംസ്‌ഥാനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ദുരന്തനിവാരണത്തിന് സൈന്യത്തെ വിന്യസിച്ചു. എല്ലാ...

സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാം തുറന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര,...
- Advertisement -