Wed, Feb 25, 2026
22 C
Dubai
Home Tags Kannur news

Tag: kannur news

തർക്കം; സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മൽസരം തടസപ്പെട്ടു

കണ്ണൂർ: സംസ്‌ഥാന സീനിയർ ബോൾ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ തർക്കത്തെ തുടർന്ന് മൽസരം ഒന്നര മണിക്കൂറോളം തടസപ്പെട്ടു. സെമി ഫൈനലിൽ പുരുഷ വിഭാഗത്തിൽ വയനാടും തൃശൂരും എത്തിയതോടെയാണ് തർക്കം. കളക്‌ടറേറ്റ് മൈതാനത്തു വെച്ചായിരുന്നു മൽസരം. വയനാടിനായി...

കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ

പാനൂർ: മൊകേരി കടേപ്രം തെരുവിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവന്റെ ജനൽചില്ലുകൾ അടിച്ചു തകർത്ത കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂരാറയിലെ നാലേന്റവിട പ്രജീഷ് (35) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് പ്രതി...

കണ്ണൂരിൽ മണ്ണിടിച്ചിലിൽ നിർമാണ തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ: നിർമാണ പ്രവർത്തനങ്ങൾക്കിടെ കണ്ണൂരിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കണ്ണൂർ മട്ടന്നൂരിൽ കളറോഡിന് അടുത്താണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ചാവശ്ശേരി...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് തുടർച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നെത്തിയ  യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസർഗോഡ് സ്വദേശി മനാസിൽ നിന്നും 36.23 ലക്ഷം...

പരിയാരം ഔഷധിയിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു

കണ്ണൂർ: ഔഷധിയുടെ പരിയാരം സെന്ററിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു. സംസ്‌ഥാന മെഡിസിനൽ പ്ളാന്റ് ബോർഡിന്റെ സഹായത്തോടെയാണ് ഔഷധ സസ്യച്ചെടികൾ ഉൽപാദിപ്പിച്ചത്. ഇവ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഔഷധി. അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യം...

കണ്ണൂരിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കുത്തി; യുവതി ഗുരുതരാവസ്‌ഥയിൽ

കണ്ണൂർ: ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി...

പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്. ഇന്ന് രാവിലെ ആറ്...

കണ്ണൂരിൽ 70-കാരൻ മരിച്ചത് പട്ടിണി മൂലം; ദിവസങ്ങളോളം ഭക്ഷണം ലഭിച്ചില്ല

കണ്ണൂരിൽ: 70-കാരൻ മരിച്ചത് പട്ടിണി മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കണ്ണൂർ തെക്കി ബസാറിൽ അബ്‌ദുൾ റസാഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ദിവസങ്ങളായി ഇദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വ്യക്‌തമായിരിക്കുന്നത്. വയോധികന്റെ വയർ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും പിത്തഗ്രന്‌ഥി...
- Advertisement -