പരിയാരം ഔഷധിയിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു

By News Bureau, Malabar News
Ajwa Travels

കണ്ണൂർ: ഔഷധിയുടെ പരിയാരം സെന്ററിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു. സംസ്‌ഥാന മെഡിസിനൽ പ്ളാന്റ് ബോർഡിന്റെ സഹായത്തോടെയാണ് ഔഷധ സസ്യച്ചെടികൾ ഉൽപാദിപ്പിച്ചത്. ഇവ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഔഷധി.

അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഔഷധി ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്.

ഇലവഗം (കറവപ്പട്ട), വേപ്പ്, അശോകം, ഞാവൽ തുടങ്ങിയ തൈകളാണ് ആദ്യ ഘട്ടത്തിൽ വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൈകൾ 20 രൂപ പ്രകാരം ആവശ്യമുള്ളവർക്ക് ലഭിക്കുമെന്നും ഔഷധി അധികൃതർ അറിയിച്ചു.

Malabar News: സഞ്‌ജിത്തിന്റെ കൊലപാതകം; പാലക്കാട് എസ്‌ഡിപിഐ ഓഫിസുകളിൽ റെയ്‌ഡ്‌ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE