സഞ്‌ജിത്തിന്റെ കൊലപാതകം; പാലക്കാട് എസ്‌ഡിപിഐ ഓഫിസുകളിൽ റെയ്‌ഡ്‌

By Web Desk, Malabar News
kerala-police
Ajwa Travels

പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എസ്‌ഡിപിഐ ഓഫിസുകളിൽ പോലീസ് റെയ്‌ഡ്‌ നടത്തി. ആർഎസ്എസ് പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് റെയ്‌ഡ്‌ നടത്തിയത്.

കൊലപാതകത്തിൽ എട്ട് പ്രതികൾക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ മൂന്നുപേരെ മാത്രമാണ് അറസ്‌റ്റ് ചെയ്യാനായത്. കേസിൽ ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് റെയ്‌ഡ്‌ നടത്തിയത്. റെയ്‌ഡ്‌ നടക്കുമ്പോൾ എസ്‌ഡിപിഐ പ്രവർത്തകർ ഓഫിസിലുണ്ടായിരുന്നു.

നവംബർ 15ന് രാവിലെ ഒമ്പതു മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകനായ എലപ്പുള്ളി സ്വദേശി സഞ്‌ജിത്തിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.

Read Also: ലഹരി മരുന്നുമായി സിനിമാതാരം പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE