കണ്ണൂരിൽ 70-കാരൻ മരിച്ചത് പട്ടിണി മൂലം; ദിവസങ്ങളോളം ഭക്ഷണം ലഭിച്ചില്ല

By Trainee Reporter, Malabar News
kannur death
Ajwa Travels

കണ്ണൂരിൽ: 70-കാരൻ മരിച്ചത് പട്ടിണി മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കണ്ണൂർ തെക്കി ബസാറിൽ അബ്‌ദുൾ റസാഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ദിവസങ്ങളായി ഇദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വ്യക്‌തമായിരിക്കുന്നത്. വയോധികന്റെ വയർ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും പിത്തഗ്രന്‌ഥി മുഴുവനായി വികസിച്ചിരുന്നുവെന്നുമാണ് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമായിരിക്കുന്നത്.

ചൊവ്വാഴ്‌ചയാണ് അബ്‌ദുൾ റസാഖിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിൽ നിന്ന് ദുർഗന്ധവും വമിച്ചിരുന്നു. കണ്ണൂർ തെക്കി ബസാറിൽ ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു അബ്‌ദുൾ റസാഖ് താമസിച്ചിരുന്നത്. ഇയാൾ അസുഖ ബാധിതനായിരുന്നുവെന്നും മുറിയിൽ മലമൂത്ര വിസർജ്‌ജനം നടത്തുന്നതുകൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നുമായിരുന്നു ഭാര്യയുടെയും മകളുടെയും മൊഴി.

എന്നാൽ, ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവന്ന് പോലീസ് പറഞ്ഞു. ഭാര്യയേയും മകളെയും മറ്റ് ബന്ധുക്കളെയും കൂടുതൽ ചോദ്യം ചെയ്‌തതിന്‌ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് കണ്ണൂർ ടൗൺ പോലീസ് അന്വേഷണം നടത്തുന്നത്.

Most Read: ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE