ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണ് ഇന്ന് പണിമുടക്കുന്നത്. 2021 ബാങ്കിങ് നിയമഭേദഗതി ബില്ലിൽ പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി ഉടമസ്‌ഥതയും നിയന്ത്രണങ്ങളും വെട്ടിച്ചുരുക്കുവാനുള്ള വ്യവസ്‌ഥകളാണുള്ളത് എന്നും ബില്ല് പിൻവലിക്കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം.

സമരത്തിന്റെ ഭാഗമായി എസ്ബിഐ, പിഎൻബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ തുടങ്ങിയ ബാങ്കുകളുടെ ഇടപാടുകൾ തടസപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പണിമുടക്ക് മൂലം പ്രവർത്തനം തടസപ്പെടാതിരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു.

Also Read: പിജി വിദ്യാർഥികളുടെ സമരം തീർപ്പാക്കാൻ സർക്കാർ; സ്‌റ്റൈപൻഡ് വർധന ഉൾപ്പടെ പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE