കണ്ണൂരിൽ മണ്ണിടിച്ചിലിൽ നിർമാണ തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Construction worker killed in landslide in Kannur
Ajwa Travels

കണ്ണൂർ: നിർമാണ പ്രവർത്തനങ്ങൾക്കിടെ കണ്ണൂരിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കണ്ണൂർ മട്ടന്നൂരിൽ കളറോഡിന് അടുത്താണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ചാവശ്ശേരി സ്വദേശി ഷജിത്താണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിലായ രണ്ട് പേർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

പെട്രോൾ പമ്പ് നിർമാണത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് മട്ടന്നൂരിൽ അപകടം ഉണ്ടായത്. മൂന്ന് നിർമാണ തൊഴിലാളികളാണ് മണ്ണിനടിയിൽപെട്ടത്. മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും ഒരാൾ മരിച്ചു. പരിക്കേറ്റ ജനാർദ്ദനൻ, ജിജേഷ് എന്നീ തൊഴിലാളികൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. അപകടം നടക്കുമ്പോൾ പതിനഞ്ചോളം തൊഴിലാളികൾ സൈറ്റിൽ ഉണ്ടായിരുന്നതായാണ് വിവരം.

യാതൊരു ആസൂത്രണമോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് പെട്രോൾ പമ്പ് നിർമാണത്തിനായി തൊട്ടടുത്തുള്ള വലിയൊരു കുന്ന് ഇടിച്ചിറക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, കൊല്ലം ജില്ലയിലെ കണ്ണനല്ലൂരിലും സമാന അപകടം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. നിർമാണ ജോലിക്കിടെ ഉണ്ടായ മണ്ണിടിച്ചിലിൽ ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. കണ്ണനല്ലൂരിൽ ഒരു വീടിന്റെ മതിൽ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്.

Most Read: ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE