Fri, Jan 23, 2026
19 C
Dubai
Home Tags Kasargod news

Tag: kasargod news

കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത്; ദമ്പതികൾ ഉൾപ്പടെ പ്രധാന കണ്ണികൾ പിടിയിൽ

കാസർഗോഡ്: ഉദുമയിൽ എംഎഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർഗോട്ട് വിൽപ്പന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാസർഗോഡ് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു...

കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം

കാസർഗോഡ്: കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിനിന് നേരെ കല്ലേറ്. മംഗലാപുരത്ത് നിന്ന് വളപട്ടണത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കുശാൽ നഗർ റയിൽവേ ഗേറ്റിനും കാഞ്ഞങ്ങാട് സൗത്തിനും ഇടയിൽ വെച്ചാണ്...

‘ഓപ്പറേഷൻ ക്ളീൻ കാസർഗോഡ്’; മൂന്ന് മാസത്തിനിടെ 500ഓളം മയക്കുമരുന്ന് കേസുകൾ

കാസർഗോഡ്: ജില്ലയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 500ഓളം മയക്കുമരുന്ന് കേസുകളാണ് കാസർഗോഡ് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 585 കേസുകളാണ് ജില്ലയിലെ വിവിധ...

കാസർഗോഡ് ബൈക്കും ട്രക്കും കൂട്ടിയിടിച്ച് പ്ളസ് ടു വിദ്യാർഥി മരിച്ചു

കുമ്പള: പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന പ്ളസ് ടു വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, കുമ്പള മഹാത്‌മ കോളേജ് വിദ്യാർഥി കുഞ്ചത്തൂർ കൽപ്പന ഹൗസിൽ മുഹമ്മദ് ആദിൽ (18) ആണ്...

ടാറ്റ കോവിഡ് ആശുപത്രി; പുനർനിർമിക്കാൻ തീരുമാനം- 23.75 കോടി അനുവദിച്ചു

കാസർഗോഡ്: ജില്ലയിലെ ടാറ്റ കോവിഡ് ആശുപത്രി പുനർനിർമിക്കാൻ സർക്കാർ തീരുമാനം. ഇതിനായി 23.75 കോടി രൂപ സർക്കാർ അനുവദിച്ചു. ആദ്യഘട്ടമായി അതിതീവ്ര പരിചരണ വിഭാഗം ആരംഭിക്കാനാണ് തുക അനുവദിച്ചത്. ടാറ്റ കമ്പനി നിർമിച്ചു...

കാസർഗോഡ് ഗവൺമെന്റ് കോളേജ് വിവാദം; മുൻ പ്രിൻസിപ്പലിനെതിരെ പിടിഎ രംഗത്ത്

കാസർഗോഡ്: ഗവൺമെന്റ് കോളേജ് വിവാദത്തിൽ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ കോളേജ് പിടിഎ രംഗത്തെത്തി. വിദ്യാർഥികൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ്. പിടിഎ യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും പിടിഎ വൈസ് പ്രസിഡണ്ട്...

കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം

കാസർഗോഡ്: ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി...

ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കർ; കാസർഗോഡ് ഡിസിസി പ്രസിഡണ്ടിനെതിരെ വിവാദം

കാസർഗോഡ്: ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. ബിആർ അംബേദ്ക്കർ, ഭഗത്‌സിങ്, സുഭാഷ്‌ചന്ദ്ര ബോസ് എന്നിവർക്കൊപ്പം വിഡി സവർക്കറുടെ ചിത്രം ഉൾപ്പെട്ട ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ്...
- Advertisement -