കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം

By Trainee Reporter, Malabar News
Kasaragod Youth Congress leader attacked
Rep. Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ആക്രമണത്തിൽ പരിക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ്-ശരത് ലാൽ സ്‌മൃതിയാത്ര കഴിഞ്ഞു മടങ്ങുന്ന വഴിയാണ് മാർട്ടിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

Most Read: നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും- നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE