‘എന്റെ കേരളം പ്രദർശന വിപണന മേള’; കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു

ഇന്ന് മുതൽ ഒമ്പതാം തീയതി വരെയാണ് പ്രദർശന മേള. ആലാമിപ്പള്ളി മുനിസിപ്പൽ ബസ് സ്‌റ്റാൻഡ്‌ ആണ് വേദി.

By Trainee Reporter, Malabar News
Ente Kerala Exhibition and Marketing Fair
Ajwa Travels

കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന ‘എന്റെ കേരളം പ്രദർശന വിപണന മേള 2023‘ കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു. ഇന്ന് മുതൽ ഒമ്പതാം തീയതി വരെയാണ് പ്രദർശന മേള. ആലാമിപ്പള്ളി മുനിസിപ്പൽ ബസ് സ്‌റ്റാൻഡ്‌ ആണ് വേദി. വ്യവസായ വിപണന മേള, വിവിധ വകുപ്പുകളുടെ സ്‌റ്റാളുകൾ, ടൂറിസം മേള, ശാസ്‌ത്ര സാങ്കേതിക പ്രദർശനം, ഭക്ഷ്യമേള, സെമിനാർ, കലാസന്ധ്യ, പുസ്‌തകമേള എന്നിവ നടക്കും.

പരിപാടിയുടെ ഭാഗമായി നാളെ രാവിലെ പത്തിന് ലൈഫ് മിഷൻ താക്കോൽദാനം ജില്ലാതല ഉൽഘാടനം നടക്കും. തുടർന്ന് വിവിധ വിഷയത്തിലുള്ള സെമിനാറുകൾ, കലാപരിപാടികൾ എന്നിവ നടക്കും. വൈകിട്ട് നാലരക്ക് ‘കൊട്ടും പാട്ടും’ ഫോക്ക് മെഗാഷോ, വൈകിട്ട് ഏഴിന് ഇന്ത്യൻ ഫ്യൂഷൻ സംഗീത ബാൻഡ് കെഎൽ വടക്കൻ ടോക്‌സ് അവതരിപ്പിക്കുന്ന ഷോ എന്നിവ ഉണ്ടാകും.

മെയ് അഞ്ചിന് പുസ്‌തകമേള, ആരോഗ്യ സെമിനാർ, കലാസന്ധ്യ എന്നിവ അരങ്ങേറും. മെയ് ആറിന് വിദ്യാർഥികൾക്കുള്ള ശിൽപ്പശാല, യുവപ്രഭ പുരസ്‌കാര വിതരണം, പാട്ടരങ്ങ്, കാഞ്ഞങ്ങാട് ആർട്ട് ഫോറം അവതരിപ്പിക്കുന്ന സൂപ്പർ സിംഗർ ലൈവ് മ്യൂസിക്കൽ റിയാലിറ്റി ഷോ എന്നിവയും ഉണ്ടാകും. ഏഴിനാണ് സാംസ്‌കാരിക സമ്മേളനം. തുടർന്ന്, ചലച്ചിത്ര പ്രതിഭാ സംഗമം, കുട്ടികളുടെ യോഗാ ഡാൻസ്, എന്നിവ ഉണ്ടാകും.

മെയ് എട്ടിന് വനിതാ-ശിശുവികസന വകുപ്പ് സെമിനാർ, പൊതു ക്വിസ് മൽസരം, കുട്ടികളുടെ കലാപരിപാടികൾ, ‘പെൺനടൻ’ നാടകം എന്നിവ അരങ്ങേറും. ഒമ്പതിന് യുവസഭ, വൈകിട്ട് സമാപന സമ്മേളനം, പുരസ്‌കാര വിതരണം, ജാസി ഗിഫ്‌റ്റ് നയിക്കുന്ന സംഗീതപരിപാടി എന്നിവയും ഉണ്ടാകും.

Most Read: ‘ദി കേരള സ്‌റ്റോറി’; ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE