കുമ്പള: പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന പ്ളസ് ടു വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, കുമ്പള മഹാത്‌മ കോളേജ് വിദ്യാർഥി കുഞ്ചത്തൂർ കൽപ്പന ഹൗസിൽ മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് പരീക്ഷ കഴിഞ്ഞു സഹപാഠിയെയും കൊട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.
ഹൊസങ്കടിക്ക് സമീപം ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന ഊരാളുങ്കൽ കമ്പനിയുടെ ട്രാക്കിൽ ഇടിക്കുകയായിരുന്നു. ആദിൽ സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹപാഠി കുഞ്ചത്തൂർ കലന്തർഷ കോട്ടേജിൽ ഉബൈദുല്ലയുടെ മകൻ അർഷാദ് അലിയെ മംഗ്‌ളൂരൂവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ചത്തൂർ കൽപ്പന ഹൗസിൽ ഉമർ ഫാറൂഖ്-അസ്‌മ ദമ്പതികളുടെ മകനാണ് മരിച്ച മുഹമ്മദ് ആദിൽ.
National News: ബിബിസി പഞ്ചാബി ന്യൂസ്; ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്