Wed, Feb 25, 2026
22 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

മൂന്നാറിലെ ധ്യാനം; കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തൽ, റിപ്പോർട് നൽകും

ഇടുക്കി: മൂന്നാറിലെ സിഎസ്ഐ സഭയുടെ ധ്യാനം കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട റിപ്പോർട് ദേവികുളം സബ് കളക്‌ടർ ഇന്ന് ഉച്ചയോടെ ജില്ലാ കളക്‌ടർക്ക് നൽകും. 13-17 തീയതികളിലായി 450 പേർ...

എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ വാക്‌സിൻ ക്ഷാമം; പ്രതിഷേധിച്ച് ജനം

കൊച്ചി: എറണാകുളം ജില്ലയില്‍ മതിയായ വാക്‌സിന്‍ വിതരണം ഇന്നും നടന്നില്ല. 62 ഇടങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തിയിട്ടും ലഭിച്ചില്ല എന്നാണ് പലരുടെയും പരാതി. എറണാകുളം...

കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ; അന്വേഷിക്കാൻ ആലപ്പുഴ കളക്‌ടറുടെ നിർദ്ദേശം

ആലപ്പുഴ: പുന്നപ്രയില്‍ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്‍. ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയെയാണ് ആരോഗ്യനില വഷളായതോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന്...

വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാന്‍...

മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 8ആം തീയതി മുതൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ തുറന്ന്...

സ്‌റ്റേറ്റ് കോവിഡ്19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍...

ശ്‌മശാനത്തിനായി കാത്തിരിക്കേണ്ട സാഹചര്യം; മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട് തേടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്‌മശാനങ്ങളില്‍ ശവ സംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്‌തമായതിനെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ കളക്‌ടർ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട് ഹാജരാക്കണമെന്നും സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ...

നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ നിശ്‌ചയം; 18 പേര്‍ക്ക് കോവിഡ്

കൊച്ചി: തൊടുപുഴയില്‍ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ വിവാഹ നിശ്‌ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു. ബന്ധുക്കളും അയല്‍ക്കാരും ഉൾപ്പടെ 150 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വധുവിന്റെ ബന്ധുക്കളായ സിഎസ്...
- Advertisement -