ആലപ്പുഴ: പുന്നപ്രയില്‍ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്‍. ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയെയാണ് ആരോഗ്യനില വഷളായതോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് കളക്‌ടര്‍ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ് സംഭവം. കോവിഡ് രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കില്‍ രണ്ട് സന്നദ്ധ പ്രവര്‍ത്തകരുടെ നടുവില്‍ ഇരുത്തിയാണ് രോഗിയെ കൊണ്ടുപോയത്. ആംബുലന്‍സ് വരുന്നതുവരെ കാത്തുനില്‍ക്കാനുള്ള സാഹചര്യമായിരുന്നില്ല എന്നാണ് സന്നദ്ധ പ്രവര്‍ത്തകരുടെ വിശദീകരണം.
Also Read: ആറാം ക്‌ളാസുകാരി തോക്കുമായി എത്തി; സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു