ഇടുക്കി: മൂന്നാറിലെ സിഎസ്ഐ സഭയുടെ ധ്യാനം കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട റിപ്പോർട് ദേവികുളം സബ് കളക്‌ടർ ഇന്ന് ഉച്ചയോടെ ജില്ലാ കളക്‌ടർക്ക് നൽകും. 13-17 തീയതികളിലായി 450 പേർ ധ്യാനത്തിൽ പങ്കെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
322 പേർ മാത്രമാണ് ധ്യാനത്തിൽ പങ്കെടുത്തത് എന്നായിരുന്നു സിഎസ്‌ഐ സഭയുടെ നിലപാട്. മാസ്‌ക് വെക്കുന്നതിലും അലംഭാവം കാണിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ വൈദികർ ഒത്തുകൂടിയതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്‌ച സംഭവിച്ചോയെന്നും ജില്ലാ പോലീസ് മേധാവി അന്വേഷിക്കും.
Read also: കേന്ദ്രത്തിന് തിരിച്ചടി; കർണാടക ഹൈക്കോടതി വിധി റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി