കൊച്ചി: സംസ്‌ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന് നിർദ്ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വാക്‌സിൻ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച മാദ്ധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. കേസിൽ കേന്ദ്ര–സംസ്‌ഥാന സര്‍ക്കാരുകളേയും സംസ്‌ഥാന പോലീസ് മേധാവിയേയും കക്ഷി ചേര്‍ത്തിട്ടുണ്ട്.
അതേസമയം, ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്‌ത് സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരിശോധനാ നിരക്ക് നിശ്‌ചയിച്ച് ഉത്തരവിറക്കാന്‍ അധികാരമുണ്ടോയെന്നത് സംബന്ധിച്ച വിശദീകരണം സര്‍ക്കാര്‍ കോടതിക്ക് നൽകും.
Also Read: കമൽ ഹാസന്റെ പാർട്ടിയിൽ ജനാധിപത്യമില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് രാജിവച്ചു