കമൽ ഹാസന്റെ പാർട്ടിയിൽ ജനാധിപത്യമില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് രാജിവച്ചു

By Staff Reporter, Malabar News
dr-r mahendran
Ajwa Travels

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെച്ച് ആര്‍ മഹേന്ദ്രന്‍. കമല്‍ ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍ മഹേന്ദ്രന്‍ രാജിവച്ചത്.

പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളും രാജി സന്നദ്ധത അറിയിച്ചതോടെയാണ് ആര്‍ മഹേന്ദ്രനും രാജിവെച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും ഒഴിയുകയാണെന്നും പാര്‍ട്ടി അധ്യക്ഷന് നല്‍കിയ കത്തില്‍ മഹേന്ദ്രന്‍ വ്യക്‌തമാക്കി. മുകളിലുള്ള കുറച്ച് ഉപദേശകരാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും കമല്‍ പാര്‍ട്ടിയുടെ ചക്രം തിരിക്കുന്നത് നല്ല രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടിക്കകത്ത് ഒരു ജനാധിപത്യവും തോന്നിയില്ലെന്നും മഹേന്ദ്രന്‍ പറഞ്ഞു. മഹേന്ദ്രന് പുറമെ, മറ്റു മുതിര്‍ന്ന നേതാക്കളായ എജി മൗര്യ, സികെ കുമാരവേല്‍, ഉമാദേവി, എം മുരുകാനന്ദന്‍ എന്നിവരും രാജിക്കത്ത് സമര്‍പ്പിച്ചതായി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്‌താവനയില്‍ പറഞ്ഞു.

Read Also: തുടർച്ചയായ നാലാം ദിവസവും ഇന്ധന വിലയിൽ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE