ന്യൂഡെൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 91 രൂപ 37 പൈസയും ഡീസലിന് 86 രൂപ 14 പൈസയുമായി.
ഫെബ്രുവരി 23 വരെ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതി വര്‍ധന ഉണ്ടായിരുന്നെങ്കിലും അഞ്ച് സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വില കൂട്ടിയിരുന്നില്ല. എന്നാൽ, ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില കുത്തനെ കൂട്ടുകയാണ്.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയതാണ് രാജ്യത്തെ ഇന്ധനവില കൂടാൻ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. അതേസമയം രാജ്യാന്തര വിപണിയിൽ കാര്യമായ മാറ്റമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്നലെ പെട്രോള്‍ ലിറ്ററിന് 12 മുതല്‍ 15 പൈസ വരെയും ഡീസലിന് 15 മുതല്‍ 18 പൈസ വരെയുമാണ് കൂടിയത്.
Also Read: വി മുരളീധരന് നേരെ ആക്രമണം; 8 പേർ പിടിയിൽ; 3 പോലീസുകാർക്ക് സസ്‌പെൻഷൻ