എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ വാക്‌സിൻ ക്ഷാമം; പ്രതിഷേധിച്ച് ജനം

By News Desk, Malabar News
kerala get 5.54 lakh dose vaccine
Representational Image
Ajwa Travels

കൊച്ചി: എറണാകുളം ജില്ലയില്‍ മതിയായ വാക്‌സിന്‍ വിതരണം ഇന്നും നടന്നില്ല. 62 ഇടങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തിയിട്ടും ലഭിച്ചില്ല എന്നാണ് പലരുടെയും പരാതി.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാവിലെ മുതല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് 150 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം ചെയ്‌തത്‌. ടോക്കന്‍ ലഭിക്കാതായതോടെ പലരും പ്രതിഷേധിച്ചു. പിന്നീട് പോലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. നാളെ കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ആരോഗ്യ വിഭാഗം.

Read Also: ഇടത് തരംഗത്തിലും പിടിച്ചു നിന്നു; ലീഗിന്റേത് ഭേദപ്പെട്ട പ്രകടനമെന്ന് എംകെ മുനീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE